2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച


പരിസ്ഥിതി സംരക്ഷിക്കുന്നതിനായി തുടങ്ങിയ' ഗ്രീന്‍തോട്ട്സ്'
നു അഭിനന്ദനങ്ങള്‍.... .......
ജാതി മത രാഷ്ട്രീയങ്ങള്‍ക്ക് പുറമേ ഇതൊരു ജനശക്തിയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു... കാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍  സംഭവിച്ചുകൊണ്ടിരിക്കുന്ന  പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ വലുതാണ്‌..... ...നികത്തപ്പെടുന്ന  വയലേലകളും  കൊള്ളയടിക്കപ്പെടുന്ന വനമേഖലകളും കൊണ്ട് നിറഞ്ഞതായി നമ്മുടെ കൊച്ചു കേരളം.. കാലം തെറ്റിപ്പെയ്യുന്ന മഴ ,ഉരുള്‍പൊട്ടല്‍ , വരള്‍ച്ച , കൃഷിനാശം ഇതെല്ലാം കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു ... ഇതിലെല്ലാം കഷ്ടതയനുഭവിക്കുന്നതോ പാവം നിരപരാധികളായ ജനങ്ങള്‍.. ...... ഇതിനൊരു മാറ്റം വരണം.. കേരളത്തെ കൊള്ളയടിക്കുന്ന വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കുന്നില്ല..അതിനൊരു മാറ്റം വരുത്താന്‍ നമ്മുടെ ഭൂമിയെ അതിന്റെ പ്രകൃത്യായുള്ള രീതിയില്‍ തന്നെ തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയായി ഈ സംരഭം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു...ഇതു നമുക്കുവേണ്ടി മാത്രമല്ല നമ്മുടെ ഭാവി തലമുറക്കും വേണ്ടിയാണ്...